Saturday, December 28, 2024
Latest:
Kerala

ഗാന്ധിജിയുടെ പ്രതിമയ്ക്ക് കണ്ണട വെച്ച എസ്എഫ്ഐ നേതാവിനെ ചൂണ്ടി ഭാരത് മാതാ ലോ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു

Spread the love

ഗാന്ധിജിയുടെ പ്രതിമയ്ക്ക് കണ്ണട വെച്ച എസ്എഫ്ഐ നേതാവിനെ ചൂണ്ടി ഭാരത് മാതാ ലോ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു. എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗവും നിയമ വിദ്യാർഥിയുമായ ആദില്‍ നസീറിനെയാണ് സസ്പെൻഡ് ചെയ്തത്. 24 ആയിരുന്നു ഗാന്ധിജിയുടെ പ്രതിമയെ അവഹേളിച്ച സംഭവം പുറത്തുകൊണ്ടുവന്നത്.

മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ എടുത്തുകൊണ്ടാണ് അതിൽ നാസർ മഹാത്മാ ​ഗാന്ധിയെ അവഹേളിച്ചത്. ചൂണ്ടി ഭാരത് മാതാ ലോ കോളേജിലെ യൂണിയൻ ഭാരവാഹി കൂടിയാണ് അതിൽ നാസർ. എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ എന്ന പരിഹാസം കൂടി നടത്തിയിരുന്നു എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗം.

എസ്.എഫ്.ഐ നേതാവ് മഹാത്മാ ​ഗാന്ധിയെ അവഹേളിച്ചത് കോടതിയിൽ ചോദ്യം ചെയ്യുമെന്ന് മറ്റ് വിദ്യാർത്ഥികൾ പ്രതികരിച്ചു. അതിൽ നാസറിന്റെ പ്രവർത്തി വിഡിയോയിൽ പകർത്തിയത് കൂടെയുള്ളവർ തന്നെയാണ്. ഒരു പബ്ലിക് പ്രോസിക്യൂട്ടറിന്റെ മകൻ കൂടിയാണ് ഇത്തരത്തിൽ ചെയ്തിരിക്കുന്നത്.