ക്ഷേത്ര മൈതാനങ്ങൾ നവ കേരള സദസിന് വേദിയാക്കരുതെന്ന് ഹർജികൾ, ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി : ക്ഷേത്ര മൈതാനങ്ങൾ നവ കേരള സദസിന് വേദിയാക്കുന്നത് ചോദ്യം ചെയ്തുള്ള രണ്ട് ഹർജികൾകൂടി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്ര മൈതാനത്ത് ചടയമംഗലം നവകേരള സദസും, തിരുവനന്തപുരം ശാർക്കര ദേവീ ക്ഷേത്രം മൈതാനത്ത് ചിറയൻകീഴ് മണ്ഡലം നവകേരള സദസും നടത്തുന്നത് ചോദ്യം ചെയ്താണ് ഹർജികൾ. ക്ഷേത്ര പരിസരത്തെ പരിപാടി ഭക്തരുടെ സ്വാതന്ത്ര്യത്തിന് തടസമാകുമെന്നും ക്ഷേത്ര മൈതാനം ആരാധനാവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്നുമാണ് ഹർജിക്കാരുടെ വാദം. നേരത്തെ ചക്കുവള്ളി ക്ഷേത്ര മൈതാനം പരിപാടിയ്ക്കായി ഉപയോഗിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു.
അതേസമയം ഹൈക്കോടതിയിൽ ഹർജി വന്നതിന് പിറകെ രണ്ട് വേദികളും മാറ്റാൻ നോഡൽ ഓഫീസർമാരായ ജില്ലാ കളക്ടർമാർ ധാരണയാക്കിയിട്ടുണ്ട്. ഇന്ന് ഇക്കാര്യം കോടതിയെ അറിയിച്ചേക്കും