Kerala

എസ്.എഫ്.ഐയിലുള്ളത് കുറേ കിഴങ്ങന്മാർ, ബി.ജെ.പി പ്രതിഷേധിച്ചാൽ ഇവിടെ സിവിൽ വാർ നടക്കും; ദേവൻ

Spread the love

പൗരബോധം നഷ്ടപ്പെട്ടവരാണ് എസ്.എഫ്.ഐക്കാരെന്ന് നടനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ദേവൻ. ബി.ജെ.പി ഇത് കണ്ടില്ലെന്ന് നടിക്കുന്നത് സഹന ശക്തി കൊണ്ടല്ലെന്നും അവർ കൂടി പ്രതിഷേധിച്ചാൽ ഇവിടെ സിവിൽ വാർ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. എസ്.എഫ്.ഐയിലുള്ളത് കുറേ കിഴങ്ങന്മാരാണ്. ഭീമൻ രഘുവിനും രാജസേനനും രാഷ്ട്രീയക്കാരല്ല. ഒരു ഗ്ലാമറിന്റെ പേരിൽ ബി.ജെ.പിയിൽ വന്നവരാണ്. രാഷ്ട്രീയത്തിന്റെ പേരിലല്ല അവർ വന്നതെന്നും ദൈവം പറഞ്ഞു. സുരേഷ് ഗോപി തൃശൂരിൽ ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നാണ് നടൻ ദേവനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി തെര‍ഞ്ഞെടുത്തത്. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ദേവനെ ഉപാധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത വിവരം വാര്‍ത്താക്കുറിപ്പിൽ അറിയിച്ചത്. കേരള പീപ്പിൾസ് പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയെ ലയിപ്പിച്ചാണ് ദേവൻ ബിജെപിയിലേക്ക് വരുന്നത്. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയിൽ വെച്ചായിരുന്നു ദേവന്റെ ബിജെപി പ്രവേശനം. കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വീകരിച്ചത്.

സുരേഷ് ഗോപിക്ക് പിന്നാലെ മറ്റൊരു മലയാളി സിനിമാ താരം കൂടി സംസ്ഥാന ബിജെപിയുടെ നേതൃത്വത്തിലേക്ക് എത്തുന്നത്. നേരത്തെ ബിജെപി സജീവ പ്രവര്‍ത്തകരായിരുന്ന ഭീമൻ രഘുവും സംവിധായകൻ രാജസേനനും പാര്‍ട്ടിവിട്ട് സിപിഐഎമ്മിൽ ചേര്‍ന്നിരുന്നു.