Saturday, April 12, 2025
Latest:
Kerala

കേരളത്തില്‍ കൊവിഡ് പടരുന്നു, നവകേരള സദസുമായി ബന്ധപ്പെട്ട് കണക്കുകള്‍ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നു: ഹൈബി ഈഡന്‍

Spread the love

സംസ്ഥാനത്ത് വീണ്ടും കൊവിഡ് പടര്‍ന്നുപിടിക്കുകയാണെന്ന ആരോപണവുമായി ഹൈബി ഈഡന്‍ എംപി. കൊവിഡ് കണക്കുകള്‍ ജനങ്ങളെ അറിയിക്കാതെ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നതുകൊണ്ടാണ് ഇക്കാര്യം ചര്‍ച്ചയാകാത്തതെന്ന് ഹൈബി ഈഡന്‍ ആരോപിക്കുന്നു. നവകേരള സദസുമായി ബന്ധപ്പെട്ടാണ് കണക്കുകള്‍ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന കോവിഡിനെതിരെ ശക്തമായ ജാഗ്രത ആവശ്യമാണ്. പിണറായി സര്‍ക്കാരിനെപ്പോലെ തന്നെ ഹാനികരമാണ് കൊവിഡെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു ഹൈബി ഈഡന്റെ വിമര്‍ശനങ്ങള്‍.