Kerala

സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കും, വിദ്യാലയങ്ങളിൽ ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തും; മന്ത്രി വി. ശിവൻകുട്ടി

Spread the love

കൊല്ലത്ത് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വിദ്യാലയങ്ങളിൽ ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തും.
അതിനുള്ള നടപടികൾ സ്വീകരിക്കും.

പരിവാരങ്ങളുമായി വർഷത്തിൽ പകുതി സമയവും ഗവർണർ സംസ്ഥാനത്തിന് പുറത്ത് കറങ്ങുകയാണ്. ഗവർണർക്ക് ഏകാധിപതിയുടെ മനസാണുള്ളത്. രാജ്ഭവൻ ധൂർത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഗവർണറുടെ ഭീഷണി സർക്കാരിനോട് വേണ്ട. മാന്യമായി പെരുമാറിയാൽ, തിരിച്ചും അതേ രീതിയിൽ പെരുമാറും. വെല്ലുവിളിക്കാനാണ് ഭാവമെങ്കിൽ ഇരട്ടി ശക്തിയിൽ വെല്ലുവിളിക്കാനറിയാമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികൾക്കിടയിലെ കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ പഠിക്കുന്നതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി കൂടുതൽ പദ്ധതികൾ നടപ്പാക്കും. പരമ്പരാഗത തൊഴിൽ മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായുള്ള നിയമം ഉടൻ നിയമസഭയിൽ അവതരിപ്പിക്കും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടു മാത്രമേ കേന്ദ്ര നിയമങ്ങൾ സംസ്ഥാനത്ത് നടപ്പാക്കൂ എന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനം അഭിമുഖീകരിച്ചിരുന്ന അവസ്ഥയിൽ മാറ്റം വരുത്തുന്നതിന് സർക്കാർ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി. 2016 ൽ സർക്കാർ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതികളിൽ 90 ശതമാനവും പൂർത്തിയാക്കിയെന്നും വികസനത്തോടുള്ള സർക്കാർ സമീപനം വലുതാണെന്നും അദ്ദേഹം പറഞ്ഞു.