Friday, April 18, 2025
Latest:
Kerala

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് നിക്ഷേപകര്‍ക്ക് ഉയര്‍ന്ന നിക്ഷേപത്തുക പിന്‍വലിക്കാന്‍ അവസരം

Spread the love

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് നിക്ഷേപകര്‍ക്ക് ഉയര്‍ന്ന നിക്ഷേപത്തുക പിന്‍വലിക്കാന്‍ അവസരം. ഒരു ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ നാളെ മുതല്‍ പിന്‍വലിക്കാം. നിക്ഷേപത്തിന്റെ പത്തുശതമാനവും പലിശ ഇനത്തില്‍ 100 ശതമാനവും മടക്കി നല്‍കും. ആദ്യഘട്ടത്തില്‍ ചെറിയ നിക്ഷേപങ്ങള്‍ മടക്കി നല്‍കാന്‍ തുടങ്ങിയിരുന്നു. അഞ്ചു ലക്ഷം രൂപ വരെയുള്ള നിരക്ഷേപങ്ങള്‍ മടക്കി നല്‍കാനാണ് ഇപ്പോള്‍ ബാങ്ക് തയാറാകുന്നത്.

15.5 കോടി രൂപ ചെറിയ നിക്ഷേപങ്ങള്‍ മടക്കി നല്‍കാന്‍ ബാങ്കിന് കഴിഞ്ഞെന്ന് അഡ്മിനിസ്‌ട്രേറ്റിവ് സമിതി ചൂണ്ടിക്കാണിക്കുന്നു. നിക്ഷേപങ്ങള്‍ മടക്കി നല്‍കുന്നതിനോടൊപ്പം നിക്ഷേപം പുതുക്കി നിക്ഷേപിക്കാനുള്ള അവസരവും ബാങ്ക് ഒരുക്കും. 13 കോടി രൂപ ഉടന്‍ നിക്ഷേപകര്‍ക്ക് തിരികെ നല്‍കാന്‍ തീരുമാനമായെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അറിയിച്ചു.