Saturday, April 12, 2025
Latest:
Kerala

ഇരട്ടപ്പേര് വിളിച്ചു; കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ തല്ലി

Spread the love

നെടുമങ്ങാട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ തല്ലി. ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ടെ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. വിദ്യാർത്ഥികൾ സ്കൂൾ വിട്ട് തിരിച്ചു വീട്ടിൽ പോകുന്നതിനിടയിലാണ് സംഭവം.

മുടിയിൽ പിടിച്ച് വലിക്കുന്നതും തലയിൽ അടിക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം. ആദ്യഘട്ടത്തിൽ സഹപാഠികളായ കുട്ടികൾ ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും മറ്റുളളവർ നോക്കിനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

മറ്റ് വിദ്യാർത്ഥികളും യാത്രക്കാരും തമ്മിലടി കണ്ടുനിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സംഭവത്തിൽ പരാതിയില്ലെന്ന് പെൺകുട്ടികളുടെ രക്ഷിതാക്കൾ അറിയിച്ചു. പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.