നിയമസഭാ തെരഞ്ഞെടുപ്പ്; മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഇന്ന് വിധിയെഴുത്ത്
മധ്യപ്രദേശും ഛത്തീസ്ഗഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്. മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലേക്കും ഛത്തീസ്ഗഡില്‍ അവശേഷിക്കുന്ന 70 മണ്ഡലങ്ങളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.
ഛത്തീസ്ഗഡില്‍ 958 സ്ഥാനാര്‍ത്ഥികളാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്നത്. വോട്ടെടുപ്പിനായി 18,833 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സ്ഥാപിച്ചത്. മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പടാനില്‍ നിന്ന് ജനവിധി തേടും.
മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ബുധ്നി മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. രണ്ടിടത്തും രാവിലെ 7 മണി മുതല്‍ വോട്ടിംഗ് ആരംഭിക്കും. അയോധ്യ രാമക്ഷേത്രം,ജാതി സെന്‍സസ്, മഹാദേവ് ബെറ്റിംഗ് ആപ്പ് കേസ്, ജനക്ഷേമ പദ്ധതികള്‍ എന്നിവയായിരുന്നു ഇരു സംസ്ഥാനങ്ങളിലേയും പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍.