Saturday, April 5, 2025
Latest:
Kerala

വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവാവ് മുങ്ങി മരിച്ചു; അപകടം കോട്ടയം മീനന്തറയാറ്റില്‍

Spread the love

കോട്ടയം: മീനച്ചിലാറിന്റെ കൈവഴിയായ മീനന്തറയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ജോയല്‍ (22) ആണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ജോയലിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു അപകടം.‌‌‌

കോട്ടയം ഇറഞ്ഞാലിലെ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു യുവാവും സംഘവും. സമീപത്തുള്ള പുഴയിൽ‌ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ഉടൻ തന്നെ സ്ഥലത്ത് ഫയര്‍ഫോഴ്സും പൊലീസുമെത്തി. നാട്ടുകാരും ഫയര്‍ഫോഴ്സും കോട്ടയം ഈസ്റ്റ് പൊലീസും നടത്തിയ തിരച്ചിലിനൊടുവില്‍ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ‌