World

നേപ്പാളില്‍ വീണ്ടും ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി

Spread the love

നേപ്പാളില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാഠ്മണ്ഡുവില്‍ പുലര്‍ച്ചെ 4.17നാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു. അപകടങ്ങളോ പരുക്കുകളോ വന്‍തോതിലുള്ള നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് നേപ്പാളില്‍ ഇന്ന് വീണ്ടും ഭൂചലനമുണ്ടാകുന്നത്. പോഖരി ഗാവ് ആയിരുന്നു ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

അതേസമയം, ഏറ്റവും ഉയരം കൂടിയ പര്‍വതനിരയായ നേപ്പാളില്‍ ഭൂകമ്പങ്ങള്‍ സാധാരണമാണ്. 2015ല്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 9,000 പേര്‍ മരിക്കുകയും 10 ലക്ഷം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.