Uncategorized

‘ഇറാൻ യുദ്ധത്തിൽ നിന്ന് ഉടൻ പിൻമാറും; യുദ്ധം ആവശ്യമെങ്കിൽ തിരിച്ചുവരും’; ട്രംപ്

Spread the love

 

ഇറാൻ യുദ്ധത്തിൽ നിന്ന് ഉടൻ പിൻമാറുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുദ്ധം ആവശ്യമെങ്കിൽ തിരിച്ചുവരും. യുദ്ധം ആവശ്യമെങ്കിൽ തിരിച്ചുവരും. ഇറാൻ യുദ്ധത്തിൽ സഹായിച്ചില്ലെങ്കിൽ നാറ്റോ സഖ്യത്തിൽ നിന്ന് പിൻമാറുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി ട്രംപ് പറഞ്ഞു. റോയിട്ടേഴ്സിനോടാണ് പ്രതികരണം.ഇറാൻ വെടിനിർത്തൽ ആവശ്യപ്പെട്ടെന്നും, എന്നാൽ ഹോർമുസ് കടലിടുക്ക് തടയുന്നത് ഇറാൻ അവസാനിപ്പിക്കുന്നത് വരെ താൻ അത് പരിഗണിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. നാളെ രാവിലെ ഇന്ത്യൻ സമയം ആറരയ്ക്ക് ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇറാനെതിരായ യുദ്ധത്തിൽ ലക്ഷ്യം പൂർത്തീകരിച്ചെന്നും രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ സൈന്യം പിൻവാങ്ങൽ ആരംഭിച്ചേക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയത്.

 

വെടിനിർത്തലല്ല, സമ്പൂർണമായ യുദ്ധവിരാമം മാത്രമേ അംഗീകരിക്കുകയുള്ളുവെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി വ്യക്തമാക്കി. പശ്ചിമേഷ്യയിലെ ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങി 18 അമേരിക്കൻ ആഗോള കമ്പനികൾക്കു നേരെ ഇന്ത്യൻ സമയം ഇന്നു രാത്രി 10 മണിയോടെ ആക്രമണം ആരംഭിക്കുമെന്ന് ഐആർജിസി മുന്നറിയിപ്പ് നൽകി.

 

അതിനിടെ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി ഇറാനിൽ തന്നെയുണ്ടെന്നും ചില കാരണങ്ങളാൽ പൊതു പരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയാണെന്നും ഇറാനിലെ റഷ്യൻ സ്ഥാനപതി പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഭീഷണി ഒഴിവാക്കാൻ മേഖലയിലെ പ്രധാനപ്പെട്ട രാജ്യങ്ങളുമായി പുതിയ പ്രാദേശിക സഖ്യങ്ങൾ രൂപീകരിച്ചുവരികയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വ്യക്തമാക്കി.