Uncategorized

‘ബിഹാർ കേരളം പോലെയാകണം; മറ്റു സംസ്ഥാനങ്ങൾക്ക് മാതൃക’; തേജസ്വി യാദവ്

Spread the love

 

ബിഹാർ കേരളം പോലെയാകണം എന്നാണ് ആഗ്രഹമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. പുരോഗമന സംസ്ഥാനമായ കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും തേജസ്വി യാദവ് പറഞ്ഞു. വടകരയിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു തേജസ്വി യാദവ്.

 

 

കേന്ദ്ര സർക്കാർ ബിജെപി ഇതര സംസ്ഥാനങ്ങളെ വേട്ടയാടുന്നുവെന്ന് തേജസ്വി യാദവ് വിമർശിച്ചു. കേന്ദ്ര ഫണ്ട് പലപ്പോഴും തടഞ്ഞു വയ്ക്കുന്നുവെന്നും അദേഹം പറഞ്ഞു. കോവിഡിനെയും പ്രളയത്തെയും അതിജീവിച്ചും പിണറായി സർക്കാർ കേരളത്തെ സുധീരമായി മുന്നോട്ടുകൊണ്ടുപോയി. കേരളത്തിൻ്റെ അടിസ്ഥാന മേഖലയിൽ വലിയ പുരോഗതിയെന്ന് തേജസ്വി യാദവ് പ്രശംസിച്ചു. വർഗീയ ശക്തികളോട് എല്ലാ കാലത്തും പൊരുതുമെന്ന് അദേഹം കൂട്ടിച്ചേർത്തു.കേന്ദ്രം കേരളത്തിന്‌ ഒന്നും നൽകിയില്ലെങ്കിലും അതിനെയെല്ലാം ധൈര്യമായി നേരിട്ട സർക്കാരാണ് എൽ.ഡി.എഫിന്റേതെന്നും തേജസ്വി യാദവ് പറഞ്ഞു. അതേസമയം എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രകടന പത്രികകൾ നാളെ പ്രകാശനം ചെയ്യും. എൽഡിഎഫ് പ്രകടനപത്രിക കോഴിക്കോട് വച്ചാണ് പ്രകാശനം ചെയ്യുക. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പങ്കെടുക്കും. രാവിലെ പത്ത് മണിക്ക് കൊച്ചി അബാദ് പ്ലാസയിൽ വെച്ചായിരിക്കും യുഡിഎഫ് പ്രകടന പത്രിക പ്രകാശനം ചെയ്യുക.