Uncategorized

FCRA നിയമ ഭേദഗതി ബിൽ; പി എസ് ശ്രീധരൻപിള്ള കൽദായ സുറിയാനി സഭ ആസ്ഥാനത്ത്, നിർണായക കൂടിക്കാഴ്ച

Spread the love

 

എഫ്സിആർഎ നിയമ ഭേദഗതി ബില്ലിൽ ക്രൈസ്തവസഭകളിലെ ആശങ്കക്കിടെ നിർണായക കൂടിക്കാഴ്ചയുമായി മുൻ ഗോവ ഗവർണറും , ബിജെപി നേതാവുമായ പി എസ് ശ്രീധരൻപിള്ള. തൃശൂരിൽ കൽദായ സുറിയാനി സഭ ആസ്ഥാനത്ത് , സഭ അധ്യക്ഷൻ മാർ ഔഗിൻ കുര്യാക്കോസുമായി കൂടിക്കാഴ്ച്ച നടത്തുകയാണ്.

 

 

വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽവലിയ പ്രതിഷേധമാണ് ഉയർന്നുവരുന്നത് . കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി വിഷയം ഏറ്റെടുത്തു. ആർഎസ്എസിന് മാത്രം വിദേശ ഫണ്ട് സ്വീകരിക്കാൻ അനുമതി നൽകാനുള്ള നീക്കമാണെന്ന് രാഹുൽ ഗാന്ധിയുടെ വിമർശനം.ബില്ലിനെതിരെ ക്രൈസ്തവ സഭകൾ രംഗത്ത് വന്നു. വിഷയത്തിൽ ആശങ്ക അറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയും പ്രധാനമന്ത്രിക്ക് കത്തയച്ചു. എന്നാൽ നിയമം സഭകൾക്ക് എതിരല്ലെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. പ്രധാനമന്ത്രിയും ബിജെപി സ്ഥാനാർത്ഥികളും വിഷയത്തിൽ മറുപടി പറയണമെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ എത്തുമ്പോൾ ഇത് സംബന്ധിച്ച പ്രതികരണം ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.