Uncategorized

‘എം വി ഗോവിന്ദനും പിണറായി വിജയനും അമ്പലപ്പുഴയിൽ നിന്ന് ജയിക്കാനാകുമോ?’ വെല്ലുവിളിച്ച് ജി സുധാകരൻ

Spread the love

 

മുഖ്യമന്ത്രി പണിറായി വിജയനെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെയും വെല്ലുവിളിച്ച് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരൻ. അമ്പലപ്പുഴയിൽ മത്സരിച്ച് ജയിക്കാൻ പിണറായി വിജയനും എം വി ഗോവിന്ദനും സാധിക്കുമോ എന്ന് ജി സുധാകരൻ ചോദിച്ചു. കണ്ണൂരിൽ അഞ്ച് സീറ്റുകൾ സിപിഐഎം നേതാക്കൾക്ക് ജയിക്കാനായി സൃഷ്ടിച്ചുവെന്ന് അദേഹം പറഞ്ഞു.വെല്ലുവിളി കേട്ട് വരേണ്ടതില്ലെന്നും നിങ്ങൾക്ക് വേണ്ടി ഉണ്ടാക്കി വെച്ച സീറ്റാണ് കണ്ണൂരിലേതെന്നും ജി സുധാകരൻ പരിഹസിച്ചു. നിങ്ങൾക്ക് വേണ്ടി ഉണ്ടാക്കി വെച്ച സീറ്റാണ് കണ്ണൂരിലേതെന്നും ജി സുധാകരന്റെ പരിഹാസം. സിപിഐഎമ്മിന് ആലപ്പുഴയിൽ ഇത്തവണ മൂന്ന് സീറ്റ് കിട്ടിയാൽ ഭാഗ്യമാണെന്നും ചിലപ്പോൾ ഒന്നും കിട്ടയില്ലെന്നും വരാമെന്നും അദേഹം പറഞ്ഞു.അമ്പലപ്പുഴയിൽ തനിക്ക് എല്ലാ പാർട്ടികളിൽ നിന്നും വോട്ടു കിട്ടും. സാധാരണക്കാരായ ബിജെപിക്കാർ വോട്ട് ചെയ്താൽ എങ്ങനെ ഡീൽ ആകുമെന്ന് അദേഹം ചോദിച്ചു. രമേശ് ചെന്നിത്തലക്കും കിട്ടും. സ്വന്തം പാർട്ടിയുടെ വോട്ട് കൊണ്ട് മാത്രം ആർക്കും ജയിക്കാനാവില്ലെന്ന് ജി സുധാകരൻ പറഞ്ഞു. രമേശ് ചെന്നിത്തല പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു സുധാകരൻ്റെ പരാമർ‌ശം.