Uncategorized

ഭാര്യയോട് മത്സരിക്കരുതെന്ന് ഭര്‍ത്താവ് പറയണമെന്നല്ലേ വിമര്‍ശനങ്ങളുടെ ധ്വനി? അത് സ്ത്രീവിരുദ്ധം: എം വി ഗോവിന്ദന്‍

Spread the love

 

കോണ്‍ഗ്രസിന്റെ ബിജെപി ഡീല്‍ ആരോപണത്തിലേക്ക് തിരഞ്ഞെടുപ്പ് ചര്‍ച്ച മാറ്റാന്‍ സിപിഐഎം ഉദ്ദേശിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിജെപിയുമായി ഡീല്‍ ഉണ്ടാക്കുന്നത് പുറത്തുവരാതിരിക്കാനാണ് കോണ്‍ഗ്രസ് മുന്‍കൂട്ടി ആരോപണം ഉന്നയിക്കുന്നതെന്ന് എം വി ഗോവിന്ദന്‍ .ഇത് കനഗോലു സിദ്ധാന്തത്തിന്റെ ഭാഗമായ കള്ളപ്രചാരണം മാത്രമാണ്. കേരളത്തില്‍ നടന്നിട്ടുള്ള വികസനങ്ങള്‍ ചര്‍ച്ചയാകാതിരിക്കുക കൂടിയാണ് അവരുടെ ലക്ഷ്യം. അതിനാല്‍ തന്നെ തിരഞ്ഞെടുപ്പ് ചര്‍ച്ച ഈ രീതിയിലേക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (mv govindan on pk shyamala’s candidacy)പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു. ഭാര്യയോട് മത്സരിക്കരുതെന്ന് ഭര്‍ത്താവ് പറയണമെന്നല്ലേ വിമര്‍ശനങ്ങളുടെ ധ്വനി എന്ന് അദ്ദേഹം ചോദിച്ചു. അത് സ്ത്രീവിരുദ്ധമാണ്. ഏതെങ്കിലും സ്ഥാനമോ സ്ഥാനമില്ലായ്മയോ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ താന്‍ ശ്രമിക്കാറില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അങ്ങനെ പിന്‍ഗാമി സമ്പ്രദായമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.