കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഖലീല്‍ ബുഖാരി തങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷനേതാവ്
കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഖലീല്‍ ബുഖാരി തങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കോഴിക്കോടെ വീട്ടിലാണ് കൂടിക്കാഴ്ച നടത്തിയത്. ഇന്നലെ വൈകീട്ടാണ് പ്രതിപക്ഷ നേതാവ് ഖലീല്‍ ബുഖാരി തങ്ങളുടെ വീട്ടിലെത്തിയത്. (vd satheesan meets Sayyid Ibraheem Khaleel Al Bukhari)കഴിഞ്ഞ ദിവസം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായും വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മാസം മുമ്പാണ് ഖലീല്‍ ബുഖാരി തങ്ങളും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടന്നത്. ഈ കൂടിക്കാഴ്ചകള്‍ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. കാന്തപുരവും എപി വിഭാഗവും സമദൂര നിലപാടാണ് സമീപകാലത്തെ തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇത് വ്യക്തമായതാണ്. അതുകൊണ്ട് കൂടിയാണ് ഇത്തരമൊരു കൂടിക്കാഴ്ച നടത്തിയത്.
