Thursday, March 26, 2026
Latest:
Uncategorized

‘അയ്യപ്പനോട് കളിക്കുന്നവർ സൂക്ഷിക്കണം; UDF അധികാരത്തിൽ വന്നാൽ സ്വർണം കട്ടവർക്ക് ശിക്ഷ ഉറപ്പാക്കും’; രമേശ് ചെന്നിത്തല

Spread the love

 

അയ്യപ്പനോട് കളിക്കുന്നവർ സൂക്ഷിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യു ഡി എഫ് അധികാരത്തിൽ വന്നാൽ സ്വർണം കട്ടവർക്ക് ശിക്ഷ ഉറപ്പാക്കും. ശബരിമലയിൽ യുവതികളെ കൊണ്ടു പോകാൻ മുഖ്യമന്ത്രിക്ക് വലിയ ആവേശം ആയിരുന്നു. ശബരിമലയുടെ പരിശുദ്ധി നഷ്‍ടപ്പെടുത്തിയവരാണ് എൽഡിഎഫെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

 

ശബരിമലയെ തകർക്കാൻ എൽ ഡി എഫ് നോക്കുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ആരോഗ്യ കേരളം മോർച്ചറിയിലായി. നേരത്തെ വെൻ്റിലേറ്ററിൽ ആയിരുന്നു. ആശുപത്രികളിൽ പൊതുജനങ്ങൾക്ക് വിശ്വസിച്ച് കയറാൻ കഴിയാത്ത അവസ്ഥയായെന്ന് അദേഹം പറഞ്ഞു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി ഡി സതീശനും ഫേസ്ബുക്കിലും അല്ലാതെയും ഡീലിൽ ഏറ്റുമുട്ടി.