മമ്മൂട്ടി ഫാന്‍സ് കേരളഘടകത്തിന് പുതിയ നേതൃത്വം
മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ കേരള സംസ്ഥാന ഘടകം പുനസംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റായി അലന്‍ പീറ്റര്‍നെ (പത്തനംതിട്ട )തിരഞ്ഞെടുത്തു. അരുണ്‍ എസ് എസ് (തിരുവനന്തപുരം )ആണ് സംസ്ഥാന സെക്രട്ടറി. കാസറഗോഡ് സ്വദേശി ഷഫീക്ക് ആണ് ട്രഷറര്‍.
മറ്റു ഭാരവാഹികള്‍ വൈസ് പ്രസിഡണ്ട് അനൂപ്,കലാം ജോ സെക്രട്ടറി ഹാഷിര്‍,അജയ് എക്‌സിക്യൂട്ടീവ് മെംബേര്‍സ് റിസ്വാന്‍,സുരാജ്,ഹാഷിം,അമീര്‍,മണികണ്ഠന്‍,നിതിന്‍ അപ്പു,ആദിത്യന്‍,റിച്ചു,പ്രകാശ്,ഓണ്‍ലൈന്‍ മീഡിയ നൗഷാദ്,ഷഫീഖ്,ഫവാസ്. രക്ഷാധികാരികളായി വി ഭാസ്‌ക്കറും എസ് അശോകനും തുടരും.
നിലവില്‍ 17 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയ്ക്ക് ഏകദേശം രണ്ട് ലക്ഷംത്തോളം അംഗങ്ങളുണ്ടെന്നാണ് കണക്ക്.
