Uncategorized

‘UDF മന്ത്രിസഭ വന്നാൽ കൊടുവള്ളിക്കാരുടെ ശബ്ദം ആയി മാറാൻ പി കെ പിറോസിന് കഴിയും’; ഷാഫി പറമ്പിൽ എം പി

Spread the love

 

കേരളത്തിൽ യുഡിഎഫ് മന്ത്രിസഭ വന്നാൽ കൊടുവള്ളിക്കാരുടെ ശബ്ദം ആയി മാറാൻ പി കെ പിറോസിന് കഴിയുമെന്ന് ഷാഫി പറമ്പിൽ എം പി. ഫിറോസ് സഹോദരൻ, സഹപ്രവർത്തകൻ. നൽകിയിരിക്കുന്ന ഉത്തരവാദിത്വം ഭംഗി ആയി നിറവേറ്റാൻ കഴിയട്ടെ. കെ ടി ജലീൽ രാജിവെക്കാൻ പോരാടിയ ആൾ ആണ് ഫിറോസ്. കോൺഗ്രസ്‌ മത്സരിച്ച ഉപതിരഞ്ഞെടുപ്പിൽ എല്ലാ സ്ഥാനാർഥികളെയും വിജയിപ്പിക്കാൻ ഫിറോസ് പ്രവർത്തിച്ചിട്ടുണ്ട്.പ്രവർത്തകരുടെ തലക്ക് അടിച്ച് അതിനെ ജീവൻ രക്ഷ പ്രവർത്തനം എന്ന് പറയുന്ന മുഖ്യമന്ത്രിയുടെ നിലപാടുകൾക്ക് എതിരെ പോരാടിയ യുവാക്കൾ ആഗ്രഹിക്കുന്നത് പി കെ ഫിറോസ് ജയിക്കണം എന്നാണ്. മാറ്റാരുണ്ട് എന്നുള്ള എൽ ഡി എഫ് ബോർഡ്, ആകെ ഉള്ള പ്രതീക്ഷയും ആശ്വാസവും ബോർഡ് ആണ്. അത് കാണുമ്പോൾ ആളുകൾ യുഡിഎഫിന് വോട്ട് ചെയ്യും. ഹർഷിനയുടെ അവസ്ഥ എല്ലാവരും കണ്ടത് ആണ്. അവരെ ചേർത്ത് പിടിക്കാൻ ഗവണ്മെന്റിന് മനസ് ഇല്ല.

 

മാറ്റരുണ്ട് എന്ന ഈ ബോർഡ് വെക്കുന്നതിന്റെ 10 ൽ ഒന്ന് ഉണ്ടെങ്കിൽ ഹർഷീനയ്‌ക്ക് നൽകാമായിരുന്നു. 140 മണ്ഡലങ്ങളിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് ഐക്യ ജനാധിപത്യ മുന്നണി ആണ്. ചില ഡീലുകൾ ഒക്കെ നടക്കുന്നുണ്ട്. സിറ്റിംഗ് എംഎൽ എ സി സി മുകുന്ദൻ ബിജെപിയിലേക്ക് പോയി. എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് പോയി. അജിത് വൈക്കം ബിജെപി സ്ഥാനാർഥിയായെന്നും ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി.

 

കാരാട്ട് റസാഖ്‌നെ കണ്ണിലെ കൃഷ്ണ മണി പോലെ സംരക്ഷിക്കുമെന്ന് പി കെ ഫിറോസ് പറഞ്ഞു. യുഡിഎഫിൽ ഒരാൾ മുഖ്യമന്ത്രി ആകും. ആ മുഖ്യമന്ത്രിക്ക് ഒരു വീട്ടിൽ പോകുമ്പോൾ ചൂരകറി വെച്ച് കൊടുത്തതിന്റെ പേരിൽ ഒരു നേതാവിന്റെയും സ്ഥാനം പോകില്ല എന്ന് ഉറപ്പുണ്ട്. മൈക്കിൽ സംസാരിക്കുമ്പോൾ, അതിന് തകരാർ വന്നാൽ മൈക്ക് ഓപ്പറേറ്ററോട് തട്ടി കയറാത്ത മുഖ്യമന്ത്രി ആയിരിക്കും. പ്രസംഗം നന്നായി എന്ന് പറഞ്ഞാൽ അവതരികയെ ആക്ഷേപിക്കുന്ന രീതിയിൽ ഉള്ള മുഖ്യമന്ത്രി ആകില്ല. 4 വോട്ടിനു വേണ്ടി ഹിന്ദുവിനെയും മുസ്ലിമിനെയും ക്രൈസ്തവരെയും തമ്മിൽ അടിപ്പിക്കില്ല വർഗീയതയോട് നോ കോംപ്രമൈസ് ആയിരിക്കുമെന്നും പി കെ ഫിറോസ് വ്യക്തമാക്കി.