Uncategorized

‘മമ്മൂട്ടി വികാരഭരിതനായി, ആക്ഷേപം അദ്ദേഹത്തെ വേദനിപ്പിച്ചെന്ന് തോന്നി ക്ഷമ ചോദിച്ചു’; മുഖ്യമന്ത്രി

Spread the love

 

മമ്മൂട്ടി വയനാട് ടൗൺഷിപ്പ് സന്ദർശിച്ചത് സദുദ്ദേശ്യത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം ചെയ്ത നല്ല കാര്യത്തിന് കടന്നാക്രമണം ഉണ്ടായത് മോശമായി. മമ്മുട്ടിയോട് ക്ഷമ പറഞ്ഞത്, എന്റെ വേദന അല്ല, ആ ആക്ഷേപം അദ്ദേഹത്തെ വേദനിപ്പിച്ചു. അദ്ദേഹം രാവിലെ ചെന്നൈയിൽ നിന്ന് വയനാട്ടിൽ എത്തിയത് നല്ല ഉദ്ദേശത്തോടെയാണ്.അത് മനസിലാകാതെ കടന്നാക്രമണം ഉണ്ടായി. ഞാൻ ക്ഷമ പറഞ്ഞ ശേഷം മമ്മുട്ടി എന്നെ വിളിച്ചു. മമ്മുട്ടി വളരെ വികാരഭരിതനായി തിരിച്ചുവിളിച്ചു സംസാരിക്കുകയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ അഴിമതി ഇല്ലാതായത് എൽഡിഎഫ് സർക്കാർ ആയത് കൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഴിമതി വിഹിതം നിശ്ചയിച്ച് പദ്ധതി നടത്തുന്ന രീതി എൽഡിഎഫിന് ഇല്ല. ഭരണം അഴിമതി വളർത്തിയിട്ടില്ല. LDF സർക്കാർ ഉള്ളത് കൊണ്ട് ആണല്ലോ കേരളം രാജ്യത്ത് ഏറ്റവും അഴിമതി ഇല്ലാത്ത സർക്കാർ ആയത്. LDF സംസ്ക്കാരം അഴിമതി രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.സമാധാന ജീവിതം ആണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. LDF നു അനുകൂലമാണ് ജനതാല്പര്യം. എല്ലാ ജനങ്ങളും LDF നു ഒപ്പം നിൽക്കുന്നു. കഴിഞ്ഞ 10 വർഷം ജനങ്ങൾ സമാധാന ജീവിതം വഹിച്ചു. ഖജനാവിൽ പൂച്ച പെറ്റു കിടക്കണം എന്നത് ആഗ്രഹം മാത്രം. കടത്തിന്റെ കാര്യത്തിൽ കേരളം പുറകിൽ ആണ്.

 

നാടിനു വേണ്ടി ഒന്നിച്ചു നിൽക്കാൻ എല്ലാവരും തയ്യാർ ആകുന്നില്ല. കെ റെയിൽ അതിന്റെ ഉദാഹരണം. LDF ഉള്ളപ്പോൾ കെ റെയിൽ വേണ്ട എന്നതാണ് പ്രതിപക്ഷ നിലപാട്. 10 വർഷം തടസങ്ങൾ നേരിട്ട് ആണ് മുന്നോട്ട് പോയത്.SIR, പാചക വാതക വിഷയം സംസ്ഥാന സർക്കാർ കാരണം എന്ന് സ്വകാര്യ പ്രചരണം നടക്കുന്നു.

 

എനിക്ക് എതിരായ ആക്രമണം വ്യക്തി പരം അല്ല. പാർട്ടിയെ തകർക്കാൻ ആണ് എന്നെ തകർക്കാൻ ശ്രമിക്കുന്നത്. പാർട്ടി വക്താവ് ആകുമ്പോൾ ആണ് ആക്രമണം ഉണ്ടാവുക. പാർട്ടിക്ക് എതിരായ അക്രമണത്തിന്റെ കേന്ദ്ര ബിന്ദു ഞാൻ ആയി. എല്ലാ കടുത്ത അക്രമണവും ഉൾ ചിരിയോടെ ആണ്കാണുന്നത്. ഒരു ആക്രമണവും വ്യക്തിപരമായി കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ രീതിയിൽ വികാസം പ്രാപിച്ചുവരുകയാണ്. അതിന്‍റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണെന്നും പിണറായി വിജയൻ വ്യക്തമാക്കി. ഇപ്പോള്‍ കേരളം നല്ല നിലയിൽ വികസിച്ചു. എല്ലാ മേഖലയിലുമുള്ള സര്‍വതല സ്പര്‍ശിയായ വികസനമാണ് ലക്ഷ്യമിടുന്നത്.

 

നേരത്തെ കേരളത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ചിലയിടത്ത് എത്തുമ്പോള്‍ മൂക്കു പൊത്തേണ്ട അവസ്ഥയാണുള്ളത്. ഹരിത കേരള മിഷന്‍റെ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി മാലിന്യ നീക്കമടക്കം കൃത്യമായി നടത്താൻ ഇപ്പോഴായി. വലിയ മാറ്റമാണ് മാലിന്യ നിര്‍മാര്‍ജനത്തിൽ ഉണ്ടായത്. കേരളം ഇന്ന് നല്ല രീതിയിൽ നിക്ഷേപത്തിന് പറ്റിയ നാടായിട്ടാണ് ആളുകള്‍ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.