Uncategorized

അയൽവാസികളായ പെൺകുട്ടികളുടെ ഉൾപ്പടെ ചിത്രങ്ങൾ ടെലഗ്രാമിൽ മോർഫ് ചെയ്‌ത്‌ പ്രചരിപ്പിച്ചു; കാസർഗോഡ് യുവാവ് പിടിയിൽ

Spread the love

 

കാസർഗോഡ് ഇരിയണ്ണിയിൽ പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്ത് ടെലഗ്രാമിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. ഇരിയണ്ണി സ്വദേശി അനൂപിനെയാണ് കാസർഗോഡ് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത് . പ്രതിയുടെ പ്രദേശത്തെ മുപ്പതോളം പെൺകുട്ടികളുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്തിട്ടുള്ളത്. പുരുഷന്മാരുടെ ചിത്രങ്ങളും ഇയാൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായി കണ്ടെത്തി.സൈബർ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ടെലഗ്രാം ഗ്രൂപുകളിൽ നടത്തിയ പരിശോധനയിലാണ് യുവാവിലേക്ക് എത്തുന്നത്. പെൺകുട്ടികൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ കൂടാതെ യുവാവ് തന്റെ ഫോണിൽ നിന്നും അവർ അറിയാതെ തന്നെ പകർത്തിയ ചിത്രങ്ങളും ഇത്തരത്തിൽ മോർഫ് ചെയ്‌ത്‌ പ്രചരിപ്പിച്ചതായി സൈബർ പൊലീസ് കണ്ടെത്തി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കും. പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുകയാണ്.