Saturday, April 11, 2026
Latest:
Uncategorized

‘പിണറായി ഭരണം അവസാനിപ്പിക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹം, സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകും’; എ കെ ആന്റണി

Spread the love

 

കോൺഗ്രസ് സ്ഥാനാർഥി പട്ടിക വൈകാൻ കാരണം തെരഞ്ഞെടുപ്പ് വൈകും എന്ന് കരുതിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. കോൺഗ്രസിന് പണം കുറവാണ്. അനൗൺസ്മെൻ്റ് കഴിഞ്ഞ് മൂന്ന് ദിവസത്തിൽ എല്ലാം ശരിയായില്ലേ. പണ്ടത്തെ വെച്ച് നോക്കിയാൽ ഇത് എന്ത് പൊട്ടിത്തെറി. ഇപ്പോഴും LDF നും NDA ക്കും എല്ലായിടത്തും സ്ഥാനാർഥി ആയിട്ടില്ല. പിണറായി ഭരണം അവസാനിപ്പിക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും എ കെ ആന്റണി വ്യക്തമാക്കി.

 

 

ചാണ്ടി ഉമ്മൻ റെക്കോഡ് ഭൂരിപക്ഷത്തിൽ ജയിക്കും. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഉമ്മൻ ചാണ്ടിയേക്കാൾ ജനകീയൻ ആയി. ചാണ്ടി ഉമ്മൻ്റെ സൈക്കിൾ യാത്ര എല്ലാവർക്കും മാതൃക. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാവും. ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ BJP യുടെ അടിത്തറ ഇളകുമെന്നും അദ്ദേഹം വിമർശിച്ചു.

 

സിപി ജോൺ കേരളത്തിന്റെ സ്വത്ത്. നല്ല ഭൂരിപക്ഷത്തിൽ സിപി ജോൺ ജയിച്ച് MLA യാകും. തിരുവനന്തപുരത്തിന്റെ വികസനത്തിന്‌ വലിയ സംഭാവന നൽകാൻ ജോണിന് കഴിയും. താൻ പോളിംഗ് ബൂത്തിലെത്തി തന്നെ വോട്ട് ചെയ്യും. വീട്ടിൽ ഇരുന്ന് വോട്ട് ചെയ്യാനുള്ള ആനുകൂല്യം ഉപയോഗിക്കില്ല.

 

അപ്പയുടെ ഏറ്റവും അടുത്ത് സഹപ്രവർത്തകനാൻ എ കെ ആന്റണിയെന്ന് ചാണ്ടി ഉമ്മൻ. കുടുംബത്തിന്റെ വഴികാട്ടി. എ കെ ആന്റണിയുടെ അനുഗ്രഹം വാങ്ങാൻ ആണ് വന്നത്. ആദ്യ തിരഞ്ഞെടുപ്പിലും അനുഗ്രഹത്തോടെയാണ് തുടങ്ങിയത്. അപ്പയുടെ അനുഗ്രഹം പോലെയാണ് ഇത്. മാധ്യമങ്ങൾ വേട്ടയടിക്കൊണ്ടിരിക്കുന്നു. പാർട്ടി വിടാൻ ആഗ്രഹിക്കുന്നവർ പലതും പറയും.

 

അതൊന്നും ശെരിയല്ല. നുസൂർ പറഞ്ഞതൊന്നും ശെരിയല്ല. അത് തിരുത്തണം. അദ്ദേഹം പാർട്ടിയോട് കടപ്പെട്ടിരിക്കേണ്ട ആളാണ്. കഥകളുണ്ടാക്കി സ്ഥാനാർഥികളെയും നേതാക്കളെയും അപമാനിക്കുന്നു. അദ്ദേഹത്തിൽ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ല. നാളെ 12 മണിക്ക് നോമിനേഷൻ നൽകും. കോട്ടയത്താണ് നോമിനേഷൻ നൽകുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.