‘തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകി, കോൺഗ്രസ് പ്രചാരണം പരിമിതപ്പെടുത്താൻ ശ്രമം; കേരളത്തിൽ ഭരണം മാറും’; കെസി വേണുഗോപാൽ
തിരഞ്ഞെടുപ്പ് തീയതി നേരത്തെയാക്കിയതിൽ വിയോജിപ്പ് അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകി. അവധി ദിവസങ്ങൾ ഒഴിവാക്കിയാൽ സ്ഥാനാർഥികൾക്ക് ലഭിക്കുന്നത് ഒൻപത് ദിവസം മാത്രമാണ്. കോൺഗ്രസിന് പ്രധാന പോരാട്ടം നടക്കുന്ന ഇടങ്ങളിൽ ഏപ്രിൽ ഒൻപതിനാണ് തിരഞ്ഞെടുപ്പ്. കോൺഗ്രസ് പ്രചാരണം പരിമിതപ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമീപനത്തില്‍ ദുരൂഹതയുണ്ട്. തിരഞ്ഞെടുപ്പ് കുറച്ച് ദിവസത്തേക്ക് മാറ്റി വെച്ചെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് എന്തായിരുന്നു ബുദ്ധിമുട്ടെന്ന് അദേഹം ചോദിച്ചു. ഞങ്ങള്‍ക്ക് ഭയമില്ല, ഞങ്ങള്‍ സജ്ജമാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. അഞ്ച് ദിവസമായാലും പത്ത് ദിവസമായാലും ഞങ്ങള്‍ ജയിക്കും. 25 ദിവസം കഴിഞ്ഞാല്‍ കേരളത്തില്‍ ഭരണം മാറുമെന്ന് അദേഹം വ്യക്തമാക്കി.ജി സുധാകരന് പിന്തുണ നൽകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി. ഹൈക്കമാൻഡിൽ കൂടിയാലോചിച്ച് തീരുമാനം എടുക്കണം. ഇന്ന് കോൺഗ്രസ് നേതാക്കൾ ചർച്ച ചെയ്യുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
