Uncategorized

എം ആർ അജിത് കുമാറിനെ ബെവ്കോ സി എം ഡിയായി നിയമിച്ചു; ഹർഷിത അട്ടല്ലൂരി ട്രാഫിക് ഐ ജി

Spread the love

 

എം ആർ അജിത് കുമാറിനെ ബെവ്കോ സിഎംഡിയായി നിയമിച്ചു. നേരത്തെ എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. നിലവിലെ ബെവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരിക്ക് ട്രാഫിക് ഐ.ജിയായിട്ടാണ് നിയമനം. എക്സൈസ് കമ്മീഷണര്‍, ബെവ്കോ ചെയര്‍മാൻ എന്നീ പദവികള്‍ വഹിക്കുകയായിരുന്ന അജിത് കുമാറിനെ കഴിഞ്ഞ ദിവസം എക്സൈസ് കമീഷണര്‍ പദവിയില്‍ നിന്ന് നീക്കിയിരുന്നു. ഐ എസ് എസ് കേഡര്‍ പോസ്റ്റുകളിൽ ഐ എ എസുകാര്‍ അല്ലാത്തവരെ നിയമിക്കരുതെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിന്റെ ഉത്തരവ് കണക്കിലെടുത്തായിരുന്നു സര്‍ക്കാരിന്‍റെ നടപടി.