Uncategorized

കെ സുധാകരന്റെ സ്ഥാനാർഥിത്വം; പ്രവർത്തകർക്ക് ബുദ്ധിമുട്ടാണ്, എംപിമാർ മത്സരിക്കുന്നത് അഭികാമ്യമല്ല: കെ ബാബു

Spread the love

 

കെ സുധാകരന്റെ സ്ഥാനാർഥിത്വത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ്

കെ ബാബു. എംപിമാർ മത്സരിക്കുന്നത് അഭികാമ്യമായ കാര്യമല്ല. വീണ്ടും തെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കലാണ്. പ്രവർത്തകർക്കും ബുദ്ധിമുട്ടാണ്. ഒരാൾക്ക് അനുവാദം കൊടുത്താൽ മറ്റുള്ളവരും ചോദിക്കും. ബിജെപി ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും ദുർബലമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.തൃപ്പൂണിത്തുറയിൽ താൻ ആരുടെയും പേര് നിർദ്ദേശിക്കില്ല. പാർട്ടി നേതൃത്വം സ്ഥാനാർഥികളെ തീരുമാനിക്കും.എന്നാൽ തൃപ്പൂണിത്തുറയിൽ ദീപക് ജോയിയുടെ സ്ഥാനാർഥിത്വം കെ ബാബു തള്ളിയില്ല. ദീപക് ജോയ് തനിക്കു പ്രിയപ്പെട്ട ആളെന്ന് കെ ബാബു പറഞ്ഞു.വീണ്ടും മത്സരിക്കുന്നില്ലെന്ന് സിറ്റിങ് എം എൽ എയായ കെ ബാബു കോൺഗ്രസ് നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു.

 

തൃപ്പൂണിത്തുറയിലെ ചർച്ചകളിൽ തന്റെ പേരുണ്ട് എന്നറിയാമെന്ന് ദീപക് ജോയ് പ്രതികരിച്ചു. പാർട്ടിയിൽ കെ ബാബു പറഞ്ഞിട്ടുണ്ടാകാം. പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറെന്നും ദീപക് ജോയ് കൂട്ടിച്ചേർത്തു.