Uncategorized

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ പതുങ്ങി സ്വര്‍ണം; തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണവില കുറഞ്ഞു

Spread the love

 

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ പതുങ്ങി സ്വര്‍ണം. തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 720 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇതോടെ 1,18,240 രൂപയായി. ഗ്രാമിന് ഇന്ന് 90 രൂപ വീതമാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 14,780 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നത്. ( gold rate falls in kerala amid war)അതേസമയം ഇറാന്‍-ഇസ്രായേല്‍ യുദ്ധം നീണ്ടുപോകുന്ന പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര കറന്‍സി വിപണിയില്‍ അമേരിക്കന്‍ ഡോളര്‍ കരുത്താര്‍ജിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം ആഴ്ചയും നേട്ടത്തോടെ മുന്നേറുന്ന ഡോളര്‍, 2024 നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.യുദ്ധപശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില ഇന്ന് വീണ്ടും ബാരലിന് 100 ഡോളര്‍ കടന്നു. ഗള്‍ഫില്‍ മൂന്ന് ചരക്ക് കപ്പലുകള്‍ കൂടി ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഓഹരി വിപണികള്‍ ഇടിഞ്ഞു. ഹോര്‍മുസ് കടലിടുക്കിലൂടെ ഷിപ്പിംഗ്, ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ആഗോള സമ്പദ്വ്യവസ്ഥ വീണ്ടെടുക്കാന്‍ കൂടുതല്‍ സമയമെടുക്കും.