Uncategorized

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിജെ ജോസഫ് മാറി നിന്നേക്കും; തൊടുപുഴയില്‍ മത്സരിച്ചേക്കില്ല

Spread the love

 

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും പിജെ ജോസഫ് മാറി നിന്നേക്കുമെന്ന് സൂചന. വ്യക്തിപരമായ കാരണങ്ങളാല്‍ തൊടുപുഴയില്‍ മത്സരിച്ചേക്കില്ല. മകന്‍ അപു ജോണ്‍ ജോസഫ് മത്സരിക്കാന്‍ സാധ്യത.ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി ജെ ജോസഫ് മത്സരിക്കും എന്നായിരുന്നു നേരത്തെ പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പിജെ ജോസഫ് മത്സരരംഗത്ത് നിന്ന് മാറിനിന്നേക്കുമെന്നാണ് സൂചന. അടുത്ത പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും.

 

അതേസമയം, യുഡിഎഫില്‍ സീറ്റ് ചര്‍ച്ചകള്‍ തുടരുകയാണെന്നും, സ്ഥാനാര്‍ത്ഥികളെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും സംസ്ഥാന കോഡിനേറ്റര്‍ അപു ജോണ്‍ ജോസഫ് പറഞ്ഞു. പി ജെ ജോസഫ് തന്നെ മത്സരിക്കണം എന്നാണ് യുഡിഎഫ് നേതൃത്വത്തിന്റെ ആവശ്യം.