‘പുതുയുഗ യാത്ര വലിയ ആവേശം; UDF നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരും’; കെസി വേണുഗോപാൽ
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. വിജയ സാധ്യത മാത്രമാണ് പരിഗണിക്കുക. നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരും. എം പിമാർ മത്സരിക്കുന്നതിൽ തീരുമാനം ആയില്ല. പ്രതിപക്ഷനേതാവ് നയിച്ച പുതുയുഗ യാത്ര വലിയ ആവേശമായെന്നും കെസി വേണുഗോപാൽ പറഞ്ഞു.
വന്‍ഭൂരിപക്ഷത്തോടെ യുഡിഎഫ് ജയിക്കും. പ്രതീക്ഷ മാത്രമല്ല അത് യാഥാര്‍ഥ്യമാണ്. കേരളത്തില്‍ നൂറിലധികം സീറ്റുകള്‍ നേടി വിജയിക്കേണ്ട രാഷ്ട്രീയകാലവസ്ഥയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി ഉണ്ടാകും. പുതുയുഗ യാത്ര ജനങ്ങള്‍ക്കിടയിലെ പ്രതീക്ഷയെ ശക്തിപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. സര്‍ക്കാരിനെതിരായ ജനവികാരത്തെ സ്വരൂപിക്കാന്‍ ഒരു ഉപാധിയായി പുതുയുഗ യാത്രമാറിയെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.ജി സുധാകരനോട് കോൺഗ്രസ് ചർച്ച നടത്തുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് കെസി വേണുഗോപാൽ പറഞ്ഞു. അദ്ദേഹം ഇപ്പോഴും സിപിഐ എമ്മിൽ ഉറച്ചു നിൽക്കുകയാണെല്ലോ എന്നും കെസി വേണുഗോപാൽ പറഞ്ഞു. സിപിഎമ്മിനകത്ത് നടക്കുന്ന കാര്യങ്ങൾ കേട്ട് കേൾവി ഇല്ലാത്തതാണെന്ന് അദേഹം പറഞ്ഞു. സിപിഎമ്മിനകത്ത് സാധാരണ പ്രവർത്തകരുടെയും പ്രധാന നേതാക്കളുടെയും വികാരം ഉൾക്കൊള്ളുന്ന രീതിയല്ല. ജി സുധാകരന്റെ ഒക്കെ പ്രതികരണം അതിന്റെ ഭാഗം. യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾക്ക് സർക്കാരിൽ അമർഷമുണ്ടെന്ന് കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.
