Uncategorized

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആശ്വാസം; അയല്‍ രാജ്യങ്ങളെ ആക്രമിച്ചതിന് ക്ഷമചോദിച്ച് ഇറാന്‍; ഇനി ആക്രമിക്കില്ലെന്ന് ഉറപ്പ് നല്‍കി

Spread the love

 

അയല്‍ രാജ്യങ്ങളിലേക്ക് നടത്തിയ ആക്രമണങ്ങള്‍ക്ക് ക്ഷമ ചോദിച്ച് ഇറാന്‍. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയായിരുന്നു ഇറാന്‍ പ്രസിഡന്റ് മസൂദ് പസഷ്‌കിയാന്റെ പ്രതികരണം. ജിസിസി രാജ്യങ്ങളിലേക്ക് ഇനി ആക്രമണമുണ്ടാകില്ലെന്നും ഇങ്ങോട്ട് ആക്രമണം ഉണ്ടായാല്‍ മാത്രമേ ഇനി പ്രത്യാക്രമണമുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. അയല്‍ രാജ്യങ്ങളിലേക്ക് കടന്നുകയറാന്‍ ഇറാന് യാതൊരു പദ്ധതിയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. (Iran promises to stop attacks on neighbours)അയല്‍രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്ന് ഭരണനിര്‍വഹണ ചുമതലയുള്ള ഇടക്കാല കൗണ്‍സില്‍ തീരുമാനമെടുത്തു. എന്നിരിക്കിലും ആക്രമണങ്ങള്‍ക്ക് മുന്നില്‍ ഇറാന്‍ ഒരു തരത്തിലും കീഴടങ്ങില്ലെന്നും മസൂദ് പസഷ്‌കിയാന്‍ വ്യക്തമാക്കി. ഇറാനെ എങ്ങനെയെങ്കിലും കീഴടക്കാമെന്ന സ്വപ്‌നം ശത്രുക്കള്‍ക്ക് തങ്ങളുടെ പട്ടടയിലേക്ക് കൊണ്ടുപോകാമെന്നാണ് അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നത്.ഒരാഴ്ചയോളമായി ഗള്‍ഫ് രാജ്യങ്ങള്‍ ഇറാന്‍ ആക്രമണങ്ങളാല്‍ വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ഇറാന്റെ പരസ്യമായ ക്ഷമാപണം വന്നതോടെ ഭീഷണി ഒഴിഞ്ഞതിനാല്‍ ഉടന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. താത്ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ച ദുബായ് വിമാനത്താവളം വീണ്ടും പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്. പല രാജ്യങ്ങളിലും ആക്രമണങ്ങള്‍ നേരിട്ടാന്‍ ഷെല്‍ട്ടറുകള്‍ ഉള്‍പ്പെടെ സജ്ജമാക്കിയിരുന്നു. ബഹ്‌റൈനില്‍ ആളുകള്‍ കൂട്ടം കൂടുന്നതിനും വിലക്കുണ്ടായിരുന്നു. ഇതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കിയേക്കുമെന്നാണ് വിലയിരുത്തല്‍.