Wednesday, March 25, 2026
Latest:
Uncategorized

‘പി.കെ ഫിറോസ്, പി.കെ നവാസ് എന്നിവരിൽ ആരെയെങ്കിലും മത്സരിപ്പിക്കണം’; തിരൂരങ്ങാടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്

Spread the love

 

നിയമസഭാ തിരഞ്ഞെടുപ്പിൽ തിരൂരങ്ങാടി സീറ്റ് ആവശ്യപ്പെട്ട് യൂത്ത് ലീഗ്. തിരൂരങ്ങാടിയിൽ നിന്ന് കെ.പി.എ മജീദ് ഒഴിയുമ്പോൾ അവിടെ യൂത്ത് ലീഗിനെ പരിഗണിക്കണമെന്നാണ് ആവശ്യം. പി.കെ ഫിറോസ്, പി.കെ നവാസ്, ഫൈസൽ ബാബു എന്നിവരിൽ ആരെയെങ്കിലും മത്സരിപ്പിക്കണമെന്നാണ് ആവശ്യം.യൂത്ത് ലീഗിന്റെ ആവശ്യം പാണക്കാട് സാദിഖലി തങ്ങളെ അറിയിച്ചു.തദ്ദേശ തിരഞ്ഞെടുപ്പ് രീതിയിൽ നിയമ സഭയിലും യുവാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്ന താല്പര്യമാണ് ആവശ്യത്തിന് പിന്നിൽ. സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാടിനെ തിരൂരങ്ങാടിയിൽ പരിഗണിക്കണമെന്ന ആവശ്യം വനിതാ ലീഗിനും ഉണ്ട്. ഉറപ്പുള്ള സീറ്റെന്ന നിലയിൽ തിരൂരങ്ങാടിക്കായി മറ്റ് ചിലരും രംഗത്ത് ഉണ്ട്. അങ്ങനെ എങ്കിൽ PMA സലാം സ്ഥാനാർഥി ആയി വരാനാണ് സാധ്യത കൂടുതൽ.