Uncategorized

ഇറാന്റെ ഡ്രോൺ ആക്രമണം; സൗദി അരാംകോ എണ്ണ റിഫൈനറി താത്ക്കാലികമായി അടച്ചുപൂട്ടി

Spread the love

 

സൗദി അറേബ്യയിലെ അരാംകോ റാസ് തനുര എണ്ണ ശുദ്ധീകരണശാല ലക്ഷ്യമാക്കി ഇറാനിയൻ ഡ്രോൺ ആക്രമണം നടന്നുവെന്ന് സ്ഥിരീകരിച്ച് സൗദി. ആക്രമണം നടത്തിയ രണ്ട് ഡ്രോണുകളെ സൗദി പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തു. ഡ്രോണുകൾ തകർത്തതിനെത്തുടർന്ന് അവയുടെ അവശിഷ്ടങ്ങൾ ജനവാസ മേഖലകൾക്ക് സമീപമാണ് പതിച്ചത്. ചെറിയ രീതിയിൽ തീപിടുത്തം ഉണ്ടായെങ്കിലും ഈ സംഭവത്തിൽ ആർക്കും പരുക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് പ്രതിരോധസേന വ്യക്തമാക്കി.ഡ്രോൺ ആക്രമണത്തെത്തുടർന്ന് റാസ് തനുര റിഫൈനറി താത്ക്കാലികമായി അടച്ചുപൂട്ടിയതായി സൗദി ഊർജ്ജ മന്ത്രാലയം വ്യക്തമാക്കി.പേർഷ്യൻ ഗൾഫിനോട് ചേർന്ന് സൗദി അറേബ്യയുടെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന റാസ് തനുര, രാജ്യത്തിന്റെ പ്രാഥമിക എണ്ണ ശുദ്ധീകരണ, കയറ്റുമതി കേന്ദ്രങ്ങളിലൊന്നായി പ്രവർത്തിക്കുന്ന ഒന്നാണ്. ഇതുവരെ, ബഹ്‌റൈൻ, ഇറാഖ്, ജോർദാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ ഇറാൻ ആക്രമണങ്ങൾ നടത്തി.

 

അതേസമയം, ബഹ്റൈനിലെ അമേരിക്കൻ നാവിക ആസ്ഥാനത്തേക്കും ഇറാൻ ആക്രമണം അഴിച്ചുവിടുകയുണ്ടായി. സംഘർഷത്തിൽ ഗൾഫ് മേഖലയിൽ മരണം ആറായി. ജനവാസ മേഖലയെ ലക്ഷ്യം വെച്ചുള്ള ആക്രമണം അപലപനീയമെന്ന് ജിസിസി കൗൺസിൽ വ്യക്തമാക്കിയിരുന്നു.