Tuesday, March 3, 2026
Latest:
Uncategorized

കോടതിയിലിരുന്ന് ഉറങ്ങുകയായിരുന്നു; ജഡ്ജി ഹണി എം വർഗീസിന്റെ പരാമർശത്തിനെതിരെ അഡ്വ.ടി.ബി മിനി, കോടതിയലക്ഷ്യത്തിന് നീക്കം

Spread the love

 

  • നടിയെ ആക്രമിച്ച കേസിൽ വിധിപറഞ്ഞ വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിന് എതിരെ കോടതിയലക്ഷ്യത്തിന് നീക്കം. അഡ്വ.ടി.ബി മിനി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ നൽകി. കോടതിയിലിരുന്ന് ഉറങ്ങുകയായിരുന്നുവെന്ന ജഡ്ജിയുടെ പരാമർശത്തിനെതിരെയാണ് നീക്കം. പത്ത് ദിവസത്തിൽ താഴെ മാത്രം കോടതിയിൽ എത്തിയ ആളാണെന്നും വന്നശേഷം കോടതിയിൽ ഇരുന്ന് ഉറങ്ങുന്നതാണ് പതിവെന്നും അനാവശ്യമായ കാര്യങ്ങൾ കോടതിയ്ക്ക് പുറത്ത് പോയി പ്രചരിപ്പിച്ചു തൂടങ്ങിയ വിമർശനങ്ങളാണ് ഓപ്പൺ കോടതിയിൽ അഡ്വ.ടി.ബി മിനിയ്ക്കെതിരെ ജഡ്ജി ഹണി എം വർഗീസ് പ്രചരിപ്പിച്ചത്. ഇതിനെതിരെയാണ് ടി.ബി മിനി കോടതിയലക്ഷ്യ നടപടിയിലേക്ക് പോകാൻ തയ്യാറെടുക്കുന്നത്.