മിസൈൽ ഭാഗം വീണ് ഖത്തർ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം,ആർക്കും പരുക്കില്ലെന്ന് സിവിൽ ഡിഫൻസ്
ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണത്തിന്റെ ഭാഗമായി ദോഹ വ്യവസായ മേഖലയിൽ തീപിടുത്തമുണ്ടായതായി സിവിൽ ഡിഫൻസ് അറിയിച്ചു. ഒരു മിസൈൽ ആക്രമണം തടയുന്നതിനിടെ അവശിഷ്ടങ്ങൾ പതിച്ചാണ് തീപിടുത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.അതേസമയം,അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് ആഭ്യന്തര പ്രതിരോധ വിഭാഗം അറിയിച്ചു. ഇന്ന് രാവിലെയും ഇറാനിൽ നിന്നും മിസൈൽ ആക്രമണമുണ്ടായതിനെ തുടർന്ന് രാജ്യത്ത് സുരക്ഷാ മുന്നറിയിപ്പ് തുടരുകയാണ്. പൊതുജനങ്ങൾ വീട്ടിൽ തന്നെ തുടരാനും ഔദ്യോഗിക സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
