Uncategorized

നാട്ടിലെത്താൻ ദുബായിൽ നിന്നും വിമാനം കയറി, പിന്നാലെ സർവീസുകള്‍ റദ്ദാക്കി; കുടുങ്ങിയവരില്‍ ബിജുനാരായണനും

Spread the love

ദുബായ്: യുഎസ് ഇറാൻ സംഘർഷത്തിൽ ദുബായിൽ കുടുങ്ങിയവരിൽ ഗായകൻ ബിജു നാരായണനും. ദുബായ് നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കായി വിമാനത്തിൽ ബോർഡ് ചെയ്‌തെങ്കിലും പിന്നീട് വിമാനയാത്ര റദ്ദാക്കിയതായി പൈലറ്റ് അറിയിച്ചെന്ന് അദ്ദേഹം റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു. വിമാനത്തിലേക്ക് ബോർഡിങ് നടക്കുന്ന സമയം ഇക്കാര്യത്തിൽ വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ലെന്നും ഒന്നരമണിക്കൂറോളം വിമാനത്തിനുള്ളിൽ ചെലവഴിച്ചതിന് ശേഷമാണ് അറിയിപ്പ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഇനി എപ്പോഴാണ് നാട്ടിലേക്ക് മടങ്ങാൻ കഴിയുകയെന്നറിയില്ല. രാത്രി 12 മണിവരെ വിമാനത്താവളം അടച്ചിടുമെന്നാണ് അറിയിച്ചത്. 90ശതമാനവും മലയാളികളാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിൽ നിന്നും എല്ലാവരെയും പുറത്തിറക്കിയെന്നും കാര്യങ്ങളിലൊന്നും മറ്റ് വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. ദുബായിൽ നിന്നുള്ള എല്ലാ വിമാനയാത്രകളും റദ്ദാക്കിയെന്നാണ് പൈലറ്റ് അറിയിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു.