Uncategorized

ഇറാൻ മിസൈൽ ആക്രമണം: അബൂദബിയിൽ പാകിസ്താൻ സ്വദേശി കൊല്ലപ്പെട്ടു

Spread the love

അബുദാബിയിൽ നടന്ന ഇറാന്റെ മിസൈൽ ആക്രമണത്തിൽ മരിച്ചത് പാകിസ്താൻ സ്വദേശിയാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജനവാസ മേഖലയിൽ മിസൈൽ പതിച്ചാണ് മരണം. എമിറേറ്റ്‌സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആക്രമണത്തിന് പിന്നാലെ മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ബഹ്‌റൈനിലും ജാഗ്രതാ നടപടികൾ ശക്തമാക്കി. രാജ്യത്തെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ബഹ്‌റൈനിലെ ജുഫൈർ മേഖലയിൽ നിന്ന് താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികളും ആരംഭിച്ചു.

24 മണിക്കൂറും സംഭവവികാസങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ഏതൊരു ഭീഷണിയെയും നേരിടാൻ പൂർണമായും തയ്യാറാണെന്നും രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും തകർക്കാൻ ലക്ഷ്യമിടുന്ന എന്തിനെയും ശക്തമായി നേരിടാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ നേടണമെന്നും കിംവദന്തികളോ വിശ്വസനീയമല്ലാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.