മിഡിൽ ഈസ്റ്റിലെ ഓരോ ഇന്ത്യൻ പൗരന്റെയും സുരക്ഷയായിരിക്കണം മുൻഗണന; രാഹുൽ ഗാന്ധി
ന്യൂഡൽഹി: യുഎസ്- ഇസ്രയേലും സംയുക്തമായി ഇറാന് നേരെ നടത്തുന്ന ആക്രമണങ്ങളും തിരിച്ചുള്ള പ്രത്യാക്രമണങ്ങളും കടുക്കുന്ന സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്‌സിലൂടെ പ്രതികരിച്ചു. സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്നതിനാൽ മിഡിൽ ഈസ്റ്റിലുള്ള ഓരോ ഇന്ത്യൻ പൗരന്മാരുടെയും സുരക്ഷയ്ക്കും സംരക്ഷണത്തിനുമാണ് മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം പ്രതികരിച്ചു. കൂടാതെ ഇന്ത്യൻ സർക്കാർ സ്വന്തം പൗരന്മാരെ സംരക്ഷിക്കാനുള്ള ത്വരിതവും സജീവവുമായ ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
