Thursday, February 26, 2026
Latest:
Uncategorized

ട്രംപിനെക്കാളും ബഹുദൂരം മുന്നിൽ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ലോകനേതാവായി മോദി

Spread the love

ന്യൂ ഡൽഹി: ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ലോകനേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റാഗ്രാമിൽ മോദിയെ പിന്തുടരുന്നവരുടെ എണ്ണം 100 മില്യണി(10 കോടി)ലെത്തി. രണ്ടാം സ്ഥാനത്തുളള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിനെ 43 മില്യൺ ആളുകളാണ് പിന്തുടരുന്നത്.ഇൻസ്റ്റാഗ്രാം ഫോളോവേർസിന്റെ എണ്ണം പരിശോധിക്കുമ്പോൾ മോദി ബഹുദൂരം മുൻപിലാണ്. മോദിക്ക് പിന്നിലുള്ള അഞ്ച് ലോകനേതാക്കളെ പിന്തുടരുന്നവരുടെ എണ്ണമെടുത്താൽ പോലും, അത് മോദിയെ പിന്തുടരുന്നവരുടെ അടുത്തുപോലും എത്തില്ല എന്നതാണ് വാസ്തവം. രണ്ടാം സ്ഥാനത്തുളള ട്രംപിന് 43 മില്യൺ ഫോളോവേഴ്സ് ആണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ഇൻഡോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോക്ക് 15 മില്യൺ ഫോളോവേഴ്സ് ആണുള്ളത്. 14.4 മില്യൺ ഫോളോവേഴ്സ് ഉള്ള ബ്രസീലിയൻ പ്രസിഡന്റ് ലുലഡി സിൽവ, 11.6 മില്യൺ ഫോളോവേഴ്സ് ഉള്ള തുർക്കി പ്രസിഡന്റ് എർദോഗാൻ, 6.4 മില്യൺ ഫോളോവേഴ്സ് ഉള്ള അർജന്റീന പ്രസിഡന്റ് ജാവിയർ മിലെയ് എന്നിവരാണ് പിന്നിലുള്ളത്.ഇന്ത്യയിലും മോദി തന്നെയാണ് ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് ഉള്ള നേതാവ്. 16.1മില്യൺ ഫോളോവേഴ്സ് ഉള്ള ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് രണ്ടാമതുള്ളത്. 12.6 മില്യൺ ഫോളോവേഴ്സ് ഉള്ള രാഹുൽ ഗാന്ധിയാണ് മൂന്നാമത്.