Uncategorized

വൈറ്റില കൊലപാതകം: സുധ നേരിട്ടത് ക്രൂര മര്‍ദനം; മുഖത്ത് ശക്തിയായി ഇടിച്ചു; തള്ളിയിട്ടപ്പോള്‍ തല കല്ലിലിടിച്ചു

Spread the love

എറണാകുളം വൈറ്റില കൊലപാതകത്തില്‍ സുധ ബേബി നേരിട്ടത് ക്രൂര മര്‍ദ്ദനം. മുഖത്ത് ഇടിച്ച് കല്ലിലേക്ക് തള്ളി ഇടുകയായിരുന്നുവെന്ന് പ്രതി തെളിവെടുപ്പിനിടെ മൊഴി നല്‍കി. കൊലപാതകം നടത്തിയ റെയില്‍വേ ട്രാക്കിന് സമീപം എത്തിച്ചാണ് ഷാജിയെ തെളിവെടുപ്പ് നടത്തിയത്. സുധയുമായുള്ള ബന്ധം തന്റെ കുടുംബജീവിതത്തെ ബാധിക്കുമെന്ന് കണ്ടാണ് ഷാജി കൃത്യം നടത്തിയതെന്ന് കൊച്ചി ഡി.സി. പി അശ്വതി ജിജി പറഞ്ഞു. (deatils of vytila sudha baby murder case)സുധാ ബേബിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സുഹൃത്തും മുന്‍ ഹൈക്കോടതി ജീവനക്കാരനുമായ പൊന്നുരുന്നി സ്വദേശി ഷാജിയെ പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊച്ചി ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. സുധയും ഷാജിയും തമ്മില്‍ വര്‍ഷങ്ങളായുള്ള ബന്ധമെന്ന് പൊലീസ് പറഞ്ഞു.സുധാ ബേബി കൊലപാതകത്തിനു മുന്‍പ് ക്രൂരമായ മര്‍ദ്ദനം നേരിട്ടു. മുഖത്ത് ശക്തമായി കൈ കൊണ്ട് ഇടിക്കുകയായിരുന്നു. ആയുധം ഉപയോഗിച്ചിട്ടില്ല. തള്ളിയിട്ടപ്പോള്‍ തല കല്ലില്‍ ഇടിച്ചു. ശബ്ദം പുറത്തു വരാതിരിക്കാന്‍ വാപൊത്തി പിടിച്ചു. വൈറ്റിലയിലെ ഈ പ്രദേശത്ത് മുന്‍പും ഇരുവരും വന്നിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.