പറവൂരിലെ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേർന്നു, പറവൂരിൽ നിന്നാകട്ടേ വിസ്മയമെന്ന് രാജീവ് ചന്ദ്രശേഖർ
കോൺഗ്രസ് നേതാവ് വത്സല പ്രസന്നകുമാർ ബിജെപിയിൽ ചേർന്നു. പറവൂർ മുൻ നഗരസഭ കൗൺസിലറായിരുന്നു. വത്സല പ്രസന്നകുമാറിൻ്റെ രഷ്ട്രീയപരിചയം ബിജെപിക്ക് ഗുണം ചെയ്യുമെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. മാരാര്‍ജി ഭവനിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ ഷാൾ അണിയിച്ച് വത്സല പ്രസന്നകുമാറിനെ സ്വീകരിച്ചു.വിസ്മയം പറവൂരിൽ നിന്നാകട്ടേയെന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബിജെപിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്ന് വത്സല പ്രസന്നകുമാര്‍ പറഞ്ഞു. ഇവിടെ മാറ്റങ്ങളുടെ പരമ്പര തന്നെ സൃഷ്ടിക്കും. ബിജെപിയിൽ അംഗമാകാൻ സാധിച്ചതിൽ ഏറെ സന്തോഷമെന്നും അവര്‍ കൂട്ടിച്ചേർത്തു. ശബരിമല സ്വർണ്ണ കവർച്ചയിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നിലുള്ളവർ ആരൊക്കെ?. LDFഉം UDFഉം രാഷ്ട്രീയ നാടകം കളിക്കുന്നു.
ശബരിമല സ്വർണ്ണക്കൊള്ളക്കാർ ജയിലിൽ പോയേ തീരൂ എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വിഷയം ബിജെപി വിടില്ല. സിപിഎമ്മും കോൺഗ്രസും ഒത്തുകളിക്കുകയാണ്. കോര്‍പറേഷനിലെ ബിജെപിയുടെ ആദ്യ ബജറ്റിനെ അദ്ദേഹം അഭിനന്ദിച്ചു. തലസ്ഥാന നഗര വികസനത്തിനുള്ള ബ്ലു പ്രിന്‍റാണ് ബജറ്റ്. വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
