Uncategorized

ജാമ്യ വ്യവസ്ഥ ലംഘിച്ച്‌ രണ്ടാമത്തെ പീഡനക്കേസിലെ അതിജീവിതയെ വീണ്ടും ഫോൺ ചെയ്‌തു; രാഹുൽ മാങ്കൂട്ടത്തിലിന് കോടതി നോട്ടീസ്

Spread the love

രാഹുൽ മാങ്കൂട്ടത്തിലിന് കോടതി നോട്ടീസ്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാണ് നോട്ടീസ്. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് നോട്ടീസ് അയച്ചത്. ഈ മാസം 28ന് രാഹുലോ അഭിഭാഷകനോ കോടതിയിൽ നേരിട്ട് ഹാജരാകണം.രണ്ടാമത്തെ പീഡനക്കേസിലെ അതിജീവിതയെ ഈ മാസം രാഹുൽ ഫോൺ ചെയ്തു. അതിജീവിതയെ സ്വാധീനിക്കാൻ പാടില്ല എന്ന വ്യവസ്ഥ രാഹുൽ ലംഘിച്ചതായി കാണിച്ച് ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷയിലാണ് കോടതി നോട്ടീസ്.

കേസിലെ അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്ന ജാമ്യവ്യവസ്ഥയിലെ പ്രധാന ഉപാധി രാഹുൽ ലംഘിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഫെബ്രുവരി 17-ന് രാഹുൽ അതിജീവിതയെ വാട്‌സ്ആപ്പ് കോളിലൂടെ ബന്ധപ്പെട്ടത് ഇതിന് തെളിവാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.