Uncategorized

ലോകശക്തികള്‍ ഇറാനെ തല കുനിപ്പിക്കാന്‍ ഭീരുക്കളെപ്പോലെ അണിനിരക്കുന്നു, തലകുനിക്കില്ല: ഇറാന്‍

Spread the love

ആണവകരാറില്‍ ധാരണയിലെത്താന്‍ ഇറാനുമേല്‍ അമേരിക്ക ചെലുത്തുന്ന സമ്മര്‍ദ്ദത്തിന് വഴിപ്പെടില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ലോകശക്തികള്‍ ഇറാനെ തല കുനിപ്പിക്കാന്‍ ഭീരുക്കളെപ്പോലെ അണിനിരക്കുകയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. മറ്റു പ്രശ്നങ്ങളില്‍ തല കുനിക്കാത്തതു പോലെ ഈ ഭീഷണിക്കു മുന്നിലും ഇറാന്‍ തലകുനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനെ കരാറിലെത്തിക്കാന്‍ പരിമിതമായ ആക്രമണം പദ്ധതിയിടുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയോടാണ് മസൂദ് പെസഷ്‌കിയാന്റെ പ്രതികരണം.ഇറാനിലെ സര്‍വകലാശാലകളില്‍ ഇന്നലെ മുതല്‍ വീണ്ടും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിട്ടിരുന്നു. (President Pezeshkian says ‘will not bow our heads’ amid US military buildup)ഇറാനില്‍ വളരെ വളരെ വളരെ ദുഃഖകരമായ അവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കും ഇറാന്‍ മറുപടി പറഞ്ഞിട്ടുണ്ട്. വളരെ കുറച്ച കാലയളവില്‍ ഇറാനില്‍ 32,000 പേര്‍ മരണപ്പെട്ടതായാണ് ട്രംപ് പുറത്തുവിട്ട കണക്ക്. എന്നാല്‍ സംഘര്‍ഷത്തില്‍ മരിച്ചത് 3117 പേരാണെന്നും ഇതിന്റെ കണക്കുകള്‍ ഇറാന്‍ മുമ്പ് തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരക്ചി പറഞ്ഞു.ആണവകരാറില്‍ ധാരണയിലെത്താന്‍ ഇറാന് 10 മുതല്‍ 15 ദിവസം വരെ സമയപരിധിയാണ് കഴിഞ്ഞ ദിവസം ട്രംപ് നിശ്ചയിച്ചിരുന്നത്. കരാറിലെത്താന്‍ ഇറാന്‍ പരാജയപ്പെട്ടാല്‍ മോശം കാര്യങ്ങള്‍ സംഭവിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്‍ യുദ്ധം ആരംഭിക്കില്ലെന്നും അമേരിക്ക തങ്ങളെ ആക്രമിക്കുന്നപക്ഷം സ്വയം പ്രതിരോധത്തിനുള്ള അവകാശം വിനിയോഗിക്കുമെന്നുമാണ് ഇറാന്‍ ഐക്യരാഷ്ട്രസഭയില്‍ അറിയിച്ച മറുപടി.