സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്; പവന് ആയിരത്തിലേറെ രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 1400 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 175 രൂപയും കൂടി. ഇന്നലെ വൈകീട്ടോടെ സ്വര്‍ണം പവന് 880 രൂപ കൂടിയിരുന്നു. ഇതുകൂടി കണക്കിലെടുക്കുമ്പോള്‍ 24 മണിക്കൂറിനിടെ ഒരു പവന് സ്വര്‍ണത്തിന് സംസ്ഥാനത്ത് വര്‍ധിച്ചിരിക്കുന്നത് 2280 രൂപയാണ്. ഇതോടെ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന് 1,16,800 രൂപയായി. ഒരു ഗ്രാമിന് 14600 രൂപയും നല്‍കേണ്ടി വരും.(gold rate kerala hiked february 21)അന്താരാഷ്ട്ര തലത്തിലും സ്വര്‍ണവില ഉയരുകയാണ്. ഇതാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ദുര്‍ബലമാകുന്നത് സ്വര്‍ണം ഇറക്കുമതിയുടെ ചെലവ് വര്‍ധിപ്പിക്കുന്നതും സ്വര്‍ണവിലയിലെ വര്‍ധനവിനെ സ്വാധീനിക്കുന്നുണ്ട്.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വില യൂടേണടിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു.
