Friday, February 20, 2026
Latest:
Uncategorized

അമേരിക്കയുടെ ആണവ വ്യവസ്ഥകൾ അംഗീകരിക്കണം, 10 ദിവസം തരും; ഇറാന് മുന്നറിയിപ്പുമായി ട്രംപ്, ഐക്യരാഷ്ട്ര സഭയ്ക്ക് കത്തയച്ച് ഇറാൻ

Spread the love

വാഷിംങ്ടൺ: ആണവ നിർവ്യാപന ചർച്ച പുരോഗമിക്കുന്നതിനിടെ ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ ആണവ വ്യവസ്ഥകൾ അംഗീകരിക്കണമെന്നും ഇതിനായി 10 ദിവസത്തെ സമയം നൽകുമെന്നും ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകി. യൂറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായി നിർത്തണം. ബാലിസ്റ്റിക് മിസൈൽ പദ്ധതി ഉപേക്ഷിക്കണമെന്നും അല്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കുമെമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനെതിരെ സൈനിക നടപടിക്ക് സജ്ജമെന്ന് പെന്റഗൺ അറിയിച്ചിട്ടുണ്ട്.

അതേസമയം, ഇറാനെ ട്രംപ് ഭീഷണിപ്പെടുത്തുന്നു എന്ന് ഐക്യരാഷ്ട്ര സഭയ്ക്ക് അയച്ച കത്തിൽ ഇറാൻ പറയുന്നു. മേഖലയിൽ സൈനിക ശേഷി വർധിപ്പിക്കുന്നത് ഇറാനെ ആക്രമിക്കാനുള്ള നീക്കമാണ്. ആക്രമണം ഉണ്ടായാൽ മേഖലയിലെ യുഎസ് സേന സംവിധാനങ്ങൾക്കും സൗകര്യങ്ങൾക്കും മേൽ ഇറാൻ തിരിച്ചടിക്കുമെന്നും സുരക്ഷ കൗൺസിൽ ഇടപെടണമെന്നും ഇറാൻ പറയുന്നു.