അഖിൽ മാരാർ കൊട്ടാരക്കരയിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല; ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡന്റ്
അഖിൽ മാരാർ കൊട്ടാരക്കരയിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് രാജി പ്രസാദ്. കൊട്ടാരക്കര നിലവിൽ ബിജെപി മത്സരിക്കുന്ന മണ്ഡലമാണ്. സീറ്റ് ഘടകകക്ഷിക്ക് വിട്ടു നൽകുന്ന സംബന്ധിച്ച് ഇതുവരെ ചർച്ചകൾ നടന്നിട്ടില്ല.കൊട്ടാരക്കര സീറ്റിൽ ബിജെപി തന്നെ മത്സരിക്കും.അഖിൽ മാരാർ കൊട്ടാരക്കരയിൽ മത്സരിക്കുന്നതിനെ കുറിച്ച് ചർച്ച ഉണ്ടായിട്ടില്ല. ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലമാണ് കൊട്ടാരക്കര. സീറ്റ് ഘടകകക്ഷിക്ക് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാനതലത്തിൽ. ഇതുവരെ പാർട്ടിയിൽ അത്തരമൊരു ആലോചന ഉണ്ടായിട്ടില്ലെന്നും രാജി പ്രസാദ് വ്യക്തമാക്കി.
അതേസമയം അഖിൽ മാരാർ കൊല്ലം ജില്ലയിലെ എൻഡിഎ സ്ഥാനാർത്ഥിയായി കൊട്ടാരക്കരയിൽ മത്സരിക്കുമെന്നാണ് വിവരം. ട്വന്റി ട്വന്റി നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് അഖിൽ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സാബു എം ജേക്കബിനൊപ്പം വാർത്താസമ്മേളനം നടത്തി മത്സരിക്കുന്നത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയത്.
അഖിൽ മാരാർ ഒരു കോൺഗ്രസ് അനുഭാവിയെന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. യൂത്ത് കോൺഗ്രസിലടക്കം അഖിൽ പ്രവർത്തിച്ചതിൻറെ വിവരങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. സർവ്വേകളുടെ അടിസ്ഥാനത്തിൽ അഖിൽ മാരാറിന്റെ കൊല്ലത്തുള്ള സ്വാധീനം പ്രയോജനപ്പെടുത്തുന്നതിനായി ബിജെപിയും സമീപിച്ചിരുന്നു. ഇതിനിടെയാണ് വിഡി സതീശനെയടക്കം വിമർശിച്ചതിന് പിന്നാലെ അഖിൽ മാരാർ ട്വൻറി20യിൽ ചേരുന്നത്.
