Tuesday, March 31, 2026
Latest:
Uncategorized

ട്രംപിന്റെ ബോർഡ് ഓഫ് പീസിന്റെ ആദ്യ യോഗം ഇന്ന്; ഇരുപതിലധികം രാജ്യങ്ങൾ പങ്കെടുക്കും

Spread the love

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധ്യക്ഷതയിലുള്ള ബോർഡ് ഓഫ് പീസിന്റെ ആദ്യ യോഗം ഇന്ന് വാഷിങ്ടണ്ണിൽ ചേരും. ഇരുപതിലധികം രാജ്യങ്ങൾ യോഗത്തിൽ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഗസ്സയിലെ പുനർനിർമ്മാണത്തിനും മാനുഷിക പ്രവർത്തനങ്ങൾക്കുമായി അംഗരാജ്യങ്ങൾ 5 ബില്യൺ ഡോളറിലധികം വാഗ്ദാനം ചെയ്തിട്ടുള്ളതായി യോഗത്തിൽ ട്രംപ് പ്രഖ്യാപിക്കുമെന്നും വൈറ്റ് ഹൗസ്.ഗസ്സയിൽ അന്താരാഷ്ട്ര സമാധാനസേനയ്ക്കായി അംഗരാജ്യങ്ങൾ ആയിരക്കണക്കിന് സൈനികരെ നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസ്. അന്താരാഷ്ട്ര സമാധാന സമിതിയിൽ അംഗമാകില്ലെന്ന വത്തിക്കാന്റെ തീരുമാനം ദൗർഭാഗ്യകരമെന്നും വൈറ്റ് ഹൗസ്. ജനുവരി 23ന് സ്വിറ്റ്‌സർലണ്ടിലെ ദാവോസിൽ വച്ചാണ് ട്രംപ് സമാധാന സമിതി സ്ഥാപിക്കുന്നതിനുള്ള രേഖകളിൽ ഒപ്പുവച്ചത്.

ഐക്യരാഷ്ട്രസഭ രക്ഷാസമിതി പ്രമേയം വഴി സമാധാനസമിതിയെ അംഗീകരിച്ചിരുന്നു. സമിതി ഐക്യരാഷ്ട്രസഭയ്ക്കു ബദലാകാനുള്ള ശ്രമമാണെന്ന് ആരോപിച്ച് ബ്രിട്ടനും ഫ്രാൻസും നോർവെയും സമിതിയിൽ അംഗമാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.