Uncategorized

തിരുവല്ലയിൽ രാജു എബ്രഹാമിനെതിരെ പോസ്റ്ററുകൾ

Spread the love

അഴിമതി ആരോപണങ്ങളിൽ നടപടി നേരിട്ട് തരംതാഴ്ത്തപ്പെട്ട പ്രകാശ് ബാബുവിന് സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചതിന് പിന്നാലെ തിരുവല്ലയിൽ സിപിഐഎം ജില്ലാ സെക്രട്ടറിക്കെതിരെ പോസ്റ്ററുകൾ. പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനെതിരെയാണ് വ്യാപകമായി പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.പ്രകാശ് ബാബുവിനെ ലോക്കൽ സെക്രട്ടറിയാക്കിയ നടപടി റദ്ദ് ചെയ്യണമെന്നും വിവാദമായ ഈ തീരുമാനമെടുത്ത രാജു എബ്രഹാമിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നുമാണ് പോസ്റ്ററിലെ ആവശ്യം. സിപിഐഎം സംസ്ഥാന സെക്രട്ടറി ഇടപെടണമെന്നും സേവ് സിപിഎമ്മിന്റെ പേരിൽ പതിച്ച പോസ്റ്ററിൽ ഉണ്ട്. ദേവസ്വം ബോർഡ് നിയമന നടപടിയിൽ ഉൾപ്പെടെ നടപടി നേരിട്ട് ഏരിയ കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ട പ്രകാശ് ബാബുവിനെ തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറിയാക്കാനായിരുന്നു തീരുമാനം.