Monday, February 16, 2026
Latest:
Uncategorized

‘തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ പാര്‍ട്ടിയില്‍ മറ്റ് പദവികള്‍ നല്‍കില്ല’; കെപിസിസി നേതൃയോഗത്തില്‍ കെ സി വേണുഗോപാല്‍

Spread the love

നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ പാര്‍ട്ടിയില്‍ മറ്റു പദവികള്‍ നല്‍കില്ലെന്ന് കെപിസിസി നേതൃയോഗത്തില്‍ കെസി വേണുഗോപാലിന്റെ മുന്നറിയിപ്പ്.തെരഞ്ഞെടുപ്പില്‍ എല്ലാവരും പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന കാര്യം പാര്‍ട്ടി നിരീക്ഷിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
അര്‍ഹത ഉണ്ടായിട്ടും മാറി നിന്നവരെ പാര്‍ട്ടി പരിഗണിക്കും. ആരും സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കരുത്.തെരഞ്ഞെടുപ്പില്‍ എല്ലാവര്‍ക്കും സീറ്റ് നല്‍കാനാകില്ല. എന്നാല്‍ സര്‍ക്കാര്‍ വരുമ്പോള്‍ അര്‍ഹമായ പരിഗണന നല്‍കും. എല്ലാവരും തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കണം. എല്ലാവരുടെയും പ്രവര്‍ത്തനം വിലയിരുത്തുമെന്നും പാര്‍ട്ടി ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. (will not give other position in the party if you lose in election, kc venugopal)എസ്‌ഐആര്‍ അന്തിമ വോട്ടര്‍ പട്ടികയില്‍ കൃത്യമായി പരിശോധന നടത്തണമെന്ന് കെപിസിസി നേതൃയോഗം ഡിസിസി അധ്യക്ഷന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.സ്ഥാനാര്‍ഥികളെ വേഗത്തില്‍ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും യോഗത്തില്‍ വ്യക്തമാക്കി. എംപിമാര്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് മെന്ന് എഐസിസി നിരക്ഷകന്‍ സച്ചിന്‍ പൈലറ്റ് പറഞ്ഞു.ഔദ്യോഗിക യോഗങ്ങള്‍ക്ക് ശേഷം,സ്ഥാനാര്‍ത്ഥി നിര്‍ണായവുമായി ബന്ധപ്പെട്ട് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.ഈ മാസം അവസാനവാരത്തോടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പാലക്കാട് തൃപ്പൂണിത്തറ ഒഴികെയുള്ള സിറ്റിങ് സീറ്റുകളിലും സംവരണ മണ്ഡലങ്ങളിലും തര്‍ക്കമില്ലാത്ത സീറ്റുകളിലും ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് നീക്കം.