Thursday, February 12, 2026
Latest:
Uncategorized

ട്വന്റി 20 ലോകകപ്പ്; ഹാട്രിക് സിക്‌സോടെ തുടക്കം; പിന്നെ മടക്കം; സഞ്ജു സാംസണ്‍ 22

Spread the love

ട്വന്റി20 ലോകകപ്പിലെ നമീബിയയ്ക്ക് എതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് ഒരു വിക്കറ്റ് നഷ്ടം. മലയാളി താരം സഞ്ജു സാംസണിന്റെ വിക്കറ്റാണ് നഷ്ടമായത്. 22 റണ്‍സുമായാണ് സഞ്ജു സാംസണ്‍ പുറത്തായത്. എട്ടു പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറും ഉള്‍പ്പെടെയാണ് സഞ്ജുവിന്റെ 22 റണ്‍സ്.സിക്‌സ് അടിച്ചായിരുന്ന സഞ്ജുവിന്റെ തുടക്കം. മത്സരത്തിലെ ആദ്യ ഓവറിലെ അവസാന പന്തിലായിരുന്നു സിക്‌സ്. സഞ്ജു നേരിട്ട നാലാം പന്തായിരുന്നു ഇത്. തുടര്‍ന്ന് അടുത്ത ഓവറില്‍ നേരിട്ട ആദ്യ രണ്ട് പന്ത് കൂടി സഞ്ജു സിക്‌സ് പറത്തിയതോടെ ഹാട്രിക് സിക്‌സായി. അടുത്ത പന്തില്‍ ഒരു ഫോറും താരം നേടി. എന്നാല്‍ അടുത്ത പന്തില്‍ പുറത്താവുകയായിരുന്നു.

ഇന്ന് ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി നമീബിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അസുഖ ബാധിതനായ അഭിഷേക് ശര്‍മ്മയ്ക്ക് പകരമാണ് സഞ്ജു സാംസണ്‍ ടീമിലേക്ക് മടങ്ങിയെത്തിയത്. മൊഹമ്മദ് സിറാജിന് പകരം ജസ്പ്രീത് ബുംറയും ടീമിലേക്ക് എത്തി.