Uncategorized

‘ഷാഫിക്കാ വിഷിങ് യു ഓൾ സക്സസ്’; ഷാഫി പറമ്പിലിന് ജന്മദിനാശംസകൾ നേർന്ന് റിനി ആൻ ജോർജ്

Spread the love

വടകര എംപി ഷാഫി പറമ്പിലിന് ജന്മദിനാശംസകൾ നേർന്ന് മോഡലും നടിയുമായ റിനി ആൻ ജോർജ്. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യ ആരോപണം ഉന്നയിച്ചത് റിനിയായിരുന്നു. ഫേസ്ബുക്കിൽ ആണ് ഷാഫിയോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ച് ആശംസകൾ അറിയിച്ചത്. ചിത്രത്തിന് താഴെയുള്ള കമന്റിൽ റിനിക്കെതിരെ അതിരൂക്ഷ ആക്രമണമാണ് നടക്കുന്നത്. ഷാഫിയെ കൂടി കുടുക്കാനാണോ എന്നാണ് കമന്റുകളിൽ ഉയരുന്ന ചോദ്യം.Happiest Birthday Dear Shafikka 😍. Wishing u all Success, Happiness & Love- എന്നാണ് റിനി കുറിച്ചത്. ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് റിനി, രാഹുലിനെതിരെ പരോക്ഷമായി ആരോപണം ഉന്നയിച്ചത്. പിന്നീട് ഒന്നിലേറെ യുവതികള്‍ രാഹുലിനെതിരെ ലൈംഗിക പീഡനം, നിര്‍ബന്ധിത ഗര്‍ഭഛിദ്രം പരാതികളുയമായി രംഗത്തെത്തി.

യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തിയെന്നുമുള്ള കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യ്ക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകി. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിർണായക തെളിവായ മൊബൈൽ ഫോൺ പരിശോധനയ്ക്കായി കൈമാറണമെന്നുമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം. മറ്റ് രണ്ട് ബലാത്സംഗ കേസുകളിൽ നേരത്തെ കീഴ്കോടതികൾ രാഹുലിന് ജാമ്യം അനുവദിച്ചിരുന്നു.