കേരള സര്‍വകലാശാല യൂണിയന് തുടരാമെന്ന് ഹൈക്കോടതി; വിസി ഡോ.മോഹനന്‍ കുന്നുമ്മലിന് തിരിച്ചടി
കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മലിന് തിരിച്ചടി. കേരള സര്‍വകലാശാല യൂണിയന് കാലാവധി കഴിയുന്നതുവരെ തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സര്‍വകലാശാല യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. (High Court allows Kerala University Union to continue)കലോത്സവ, സ്പോര്‍ട്സ് മീറ്റ് ഫണ്ടുകള്‍ അനുവദിക്കാത്ത വിസിയുടെ നടപടിയില്‍ പ്രതിഷേധിച്ച് സര്‍വകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് വി സി മോഹനന്‍ കുന്നുമ്മല്‍ യൂണിയന്‍ അസാധുവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. യൂണിയന്‍ തിരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സില്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. ഈ നീക്കം ചോദ്യം ചെയ്താണ് സര്‍വകലാശാല യൂണിയന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ മാസം 28 വരെയാണ് യൂണിയന്റെ കാലാവധി.കലോത്സവവുമായി ബന്ധപ്പെട്ട രണ്ട് പരിപാടികളുടെ നടത്തിപ്പിന് യൂണിയന്‍ ഫണ്ട് വിനിയോഗിക്കാനും ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്. വിധിക്ക് പിന്നാലെ വി സി മോഹനന്‍ കുന്നുമ്മലിന്റെ വീടിന് പരിസരത്ത് പോസ്റ്ററുകള്‍ പതിച്ച് പ്രതിഷേധം നടത്തുകയാണ് എസ്എഫ്‌ഐ. കാലാവധി അവസാനിക്കാനിരിക്കുന്ന യൂണിയനെ സര്‍വകലാശാല കലോത്സവം നടത്താന്‍ അനുവദിക്കാത്ത വിസിയുടെ നടപടിക്കെതിരെ സര്‍വകലാശാലയില്‍ പ്രതിഷേധം ശക്തമായിരുന്നു.
